NewsGulf

ഈ ഗൾഫ് രാജ്യത്തെ വിദേശ തൊഴിലാളികള്‍ പിടിയില്‍ ; കാരണം ഇതാണ്

ജിദ്ദ ; നൂറു ശതമാനം സൗദിവത്കരണം നടപ്പിലാക്കിയ മൊബൈൽ ഫോൺ വിൽപന, റിപ്പയർ മേഖലയിൽ അനധികൃതമായി ജോലി ചെയ്തിരുന്ന 14 വിദേശ തൊഴിലാളികളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനയിൽ പിടികൂടി. വടക്കൻ റിയാദിൽ ധനാഴ്ച വൈകിട്ടായിരുന്നു സംഭവം. പിടിയിലായവരുടെ പേരും നാടും അധികൃതർ പുറത്തു വിട്ടിട്ടില്ല.

മൊബൈൽ ഫോൺ കടകൾ പ്രവർത്തിക്കുന്ന പ്രശസ്ത മൊബൈൽ സൂഖിൽ സജ്ജീകരിച്ച രഹസ്യ റൂമുകളിലായിരുന്നു ഇവർ റിപ്പയർ ജോലികൾ ചെയ്തിരുന്നത്. പരിശോധനാ വേളയിൽ ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയിൽപ്പെട്ട ഒരു വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധന ജോലികൾ ചെയ്‌തിരുന്ന ഇവരെ പിടികൂടാൻ ആയത്. തൊഴിൽ മന്ത്രാലയം മറ്റ് അനുബന്ധ മന്ത്രാലയങ്ങൾ , വിഭാഗങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, സ്പെയർപാർട്ടുകൾ എന്നിവയുടെ വൻ ശേഖരം വെയർഹൗസിൽ നിന്നും കണ്ടെത്തി.

READ ALSO ;ഷാര്‍ജയില്‍ റോഡിന് നടുവില്‍ കാര്‍ പാര്‍ക്ക് ചെയ്ത യുവാവിന് സംഭവിച്ചത്

കാഷ്യർ, സൂപ്പർവൈസർ എന്നീ തസ്തികകളിൽ ജോലി ചെയ്തിരുന്നവരാണ് പിടിയിലായ വിദേശി തൊഴിലാളികൾ. ഇവർ തന്നെ നടത്തിയിരുന്ന മൊബൈൽ ഷോപ്പുകളായിരുന്നു ഇവയെന്നാണു നിഗമനമെന്നും സ്വദേശിവൽക്കരണ ചട്ടങ്ങൾ വഞ്ചനയുടെ ലംഘിച്ച സ്ഥാപനത്തിനും വിദേശികൾക്കുമെതിരെ നിയമമനുശാസിക്കുന്ന പരമാവധി ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും തൊഴിൽ മന്ത്രാലയം റിയാദ് മേഖലാ സഹമേധാവി അഹ്മദ് അൽമുതവ്വ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button