Latest NewsNews

പ്രധാനമന്ത്രിയുടെ ചികിത്സാ ചെലവിനെക്കുറിച്ച് വിവരാവകാശ രേഖ പറയുന്നത്

കൊച്ചി•കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചികിത്സാ ചെലവ് പൂജ്യമെന്ന് വിവരാവകാശ രേഖകൾ. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടിലാത്ത നരേന്ദ്ര മോദി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയില്‍ പറയുന്നു.

പ്രധാനമന്ത്രിക്കു വ്യക്തിഗത ഇനത്തിൽ ചികിത്സയ്ക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടുമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഡയറക്ടർ സയീദ് അക്രം റിസ്‌വി അറിയിച്ചു.

നരേന്ദ്രമോദിയുടെ ചികിത്സയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്നുള്ള വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണു വിശദീകരണം. കൊച്ചി സ്വദേശി എസ്.ധനരാജ് ആണ് അപേക്ഷകന്‍.

ശരാശരി 200 കോടിയിലധികം രൂപയാണ് ഓരോ വർഷവും പാർലമെന്റ് അംഗങ്ങൾക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 4,000 കിലോ ലിറ്റർ ശുദ്ധജലം, മൂന്നു ഫോൺ കണക്‌ഷൻ, 50,000 യൂണിറ്റ് വൈദ്യുതി തുടങ്ങിയവ ഓരോ എംപിക്കും ഉപയോഗിക്കാം. കേന്ദ്ര സിവിൽ സർവീസിലെ ക്ലാസ് ഒന്ന് ഓഫിസറുടെ അതേ നിരക്കിലുള്ള ചികിത്സാ ചെലവുകളും ഇവര്‍ക്ക് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button