കൊച്ചി: കേരളത്തിലെ മദ്യവില ഇനി നൊടിയിണയില്‍ മാറിക്കൊണ്ടിരിക്കും. സംസ്ഥാനത്തെ ബാറുകളാണ് ഇങ്ങനെ ഒരു നീക്കത്തിന് തയ്യാറെടുക്കുന്നത്. ഇതിന് തുടക്കം കുറിച്ചിരിക്കുന്നത് തമ്പാനൂരിലെ ഒരു ഹോട്ടലാണ്. ആളെണ്ണത്തിന്റെ വലിപ്പത്തില്‍ മദ്യത്തിന്റെ വിലമാറുന്നതെന്നാണ് പുതിയ രീതിയുടെ പ്രത്യേകത. ഒരോ സമയത്തും വില നോക്കി മദ്യം ഒാര്‍ഡര്‍ ചെയ്യാനാകും.
ചിലപ്പോള്‍ മദ്യത്തിന്റെ വില ഉയരാം, വില താഴാം. വില കുറഞ്ഞാല്‍ സൈറന്‍ മുഴക്കുന്നതാണ് തമ്പാനൂരിലെ പ്രമുഖ ഹോട്ടലിലെ രീതി. ബ്രാന്ഡിന്റെയും അളവിന്റെയും അടിസ്ഥാനത്തില്‍ വിലവ്യത്യാസമുണ്ടാകും.
വില വിവരം അറിയുന്നതിനായി പ്രത്യേക ആപ്പുകളുണ്ട്. ഇത് പോരാത്തവര്‍ക്ക് ബിര്‍ സ്ക്രീനില്‍ വിലയിലെ ഏറ്റക്കുറിച്ചില് അപ്പോഴപ്പോള്‍ തെളിയും.
Post Your Comments