എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയിലില്ല. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കില്ല. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പരമാവധി നിയമനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമ സഭയെ അറിയിച്ചു. 23,792 പേരെ മുഖ്യപട്ടികയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്ന് ഏഴായിരത്തിൽപരം പേർക്ക് മാത്രമാണ് നിയമന ശിപാർശ നൽകിയത്.
2015 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പി.എസ്.സി എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റ് കാലാവധി മാർച്ച് 31ന് അവസാനിക്കുന്നതോടെ നിരവധി ഉദ്യോഗസ്ഥരുടെ പ്രതീക്ഷയാണ് പൊലിയുന്നത്. ഭാവിയിൽ വരാൻ സാധ്യതയുള്ള ഒഴിവുകൾ സൂപ്പർ ന്യൂമറി തസ്തികയായി കണക്കാക്കി നിലവിലെ ലിസ്റ്റിൽ നിന്ന് നിയമിക്കുന്നതിന് പി.എസ്.സിയോട് ശിപാർശ ചെയ്ത് സർക്കാറിന് പ്രതിസന്ധി പരിഹരിക്കാവുന്നതാണ്.
Post Your Comments