Latest NewsKeralaNews

എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി : സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയിലില്ല. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കില്ല. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പരമാവധി നിയമനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയെ അറിയിച്ചു. 23,792 പേ​രെ മു​ഖ്യ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക്​ പ​ട്ടി​ക​യി​ൽ നി​ന്ന്​ ​ഏ​ഴാ​യി​ര​ത്തി​ൽ​പ​രം പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ നി​യ​മ​ന​ ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

2015 ഏ​പ്രി​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പി.​എ​സ്.​സി എ​ൽ.​ഡി ക്ല​ർ​ക്ക്​ റാ​ങ്ക്​ ലി​സ്റ്റ് കാ​ലാ​വ​ധി മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന​തോടെ നിരവധി ഉദ്യോഗസ്ഥരു​ടെ പ്ര​തീ​ക്ഷയാണ് പൊ​ലി​യു​ന്നത്. ഭാവിയിൽ വരാൻ സാധ്യതയുള്ള ഒഴിവുകൾ സൂ​പ്പ​ർ ന്യൂ​മ​റി തസ്തിക​യാ​യി കണക്കാക്കി നിലവിലെ ലിസ്റ്റിൽ നിന്ന് നിയമിക്കുന്നതിന് പി.എസ്.സിയോട് ശിപാർശ ചെയ്ത് സർക്കാറിന് പ്രതിസന്ധി പരിഹരിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button