കുമ്പള : സിപിഎം ഓഫീസിന് തീവെച്ച കേസില്‍ പ്രതികളായ രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള ആരിക്കാടി സ്വദേശികളായ സിദ്ദീഖ് (25), കുന്നില്‍ ജബ്ബാര്‍ (25) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആരിക്കാടി ബംബ്രാണ കാക്ക സ്റ്റോറിന് സമീപത്തെ സിപിഎം ഓഫീസിന് തീവെച്ചത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.
സിപിഎം ഓഫീസിന്റെ വരാന്തയിലും ചുമരിലും ജനലിലും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം സംഘം സ്ഥലംവിടുകയായിരുന്നു. പാര്‍ട്ടി ഓഫീസിന് മുന്നിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നശിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികളെ തിരിച്ചറിയുകയായിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്ന ഈ പ്രദേശത്ത് ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്നതിന് വേണ്ടിയാണ് സിപിഎം ഓഫീസിന് തീവെച്ചതെന്ന് പോലീസ് പറഞ്ഞു.
Post Your Comments