ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസ് ആദ്യ ആറസ്റ് രേഖപ്പെടുത്തി.ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത കർണാടകത്തിലെ മദ്ദൂർ സ്വദേശിയും ഹിന്ദു യുവ സേന എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളുമായ നവീൻ കുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തത്. കഴിഞ്ഞയാഴ്ച എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളിൽ നിന്ന് കൊലയാളികളെക്കുറിച്ചുളള നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് വിവരം. അതേസമയം നവീൻ കുമാറിനെ നുണപരിശോധനക്ക് വിധേയനാക്കാൻ അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. കഴിഞ്ഞമാസം ബെംഗളൂരു മജസ്റ്റിക് ബസ്റ്റാന്‍റിൽ വച്ചാണ് തോക്കും വെടിയുണ്ടകളുമായി ഇയാൾ പോലീസ് പിടിയിലാകുന്നത്.
ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽ വച്ച് കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ ഇവിടെ എത്തിയിരുന്നതായും ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും, തീവ്ര ഹിന്ദു സംഘടനയായ സനാതൻ സംസ്തയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണ് ഇപ്പോൾ സനാതൻ സൻസ്ഥ.
ALSO READ ;കോളേജ് വിദ്യാര്‍ഥിനിയെ കുത്തികൊലപ്പെടുത്തി
Post Your Comments