Latest NewsIndiaNews

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മണിക്​ സര്‍ക്കാറിന് ബിജെപിയുടെ ക്ഷണം

 

അഗര്‍ത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക്​ സര്‍ക്കാറിന് നിയുക്​ത മുഖ്യമന്ത്രി ബിപ്ലബ്​ കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞയുടന്‍ പാര്‍ട്ടി ഒാഫീസിലേക്ക്​ മണിക് സർക്കാർ താമസം മാറ്റിയിരുന്നു. ഇവിടെയെത്തിയാണ് ബി.ജെ.പി നേതാവ്​ രാം മാധവും നിയുക്​ത മുഖ്യമന്ത്രി ബിപ്ലബ്​ കുമാറും മണിക്​ സര്‍ക്കാറിനുള്ള ക്ഷണം കൈമാറിയത്.

also read:തോന്നിയാല്‍ ബി.ജെ.പിയിലേക്ക് പോകും -കെ.സുധാകരന്‍

എന്നാൽ ത്രിപുരയിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം ചടങ്ങ്​ ബഹിഷ്​കരിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. എന്നാല്‍, ബി.ജെ.പിയുടെ ക്ഷണം മണിക്​ സര്‍ക്കാര്‍ സ്വീകരിച്ചുവെന്നായിരുന്നു രാം മാധവിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button