അഗര്‍ത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സര്‍ക്കാറിന് നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞയുടന്‍ പാര്‍ട്ടി ഒാഫീസിലേക്ക് മണിക് സർക്കാർ താമസം മാറ്റിയിരുന്നു. ഇവിടെയെത്തിയാണ് ബി.ജെ.പി നേതാവ് രാം മാധവും നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാറും മണിക് സര്‍ക്കാറിനുള്ള ക്ഷണം കൈമാറിയത്.
also read:തോന്നിയാല്‍ ബി.ജെ.പിയിലേക്ക് പോകും -കെ.സുധാകരന്‍
എന്നാൽ ത്രിപുരയിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബി.ജെ.പിയുടെ ക്ഷണം മണിക് സര്‍ക്കാര്‍ സ്വീകരിച്ചുവെന്നായിരുന്നു രാം മാധവിന്റെ പ്രതികരണം.
Post Your Comments