KeralaLatest NewsNews

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ദൃശ്യങ്ങള്‍ നല്‍കില്ലെന്ന അങ്കമാലി കോടതിയുടെ വിധിയ്ക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സിസിടിവി ദൃശ്യങ്ങളും രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും പോലീസ് ദിലീപിന് കൈമാറിയിരുന്നു.

Read Also: സൗദിയിൽ വിദേശ തൊഴിലാളികൾ പിടിയിൽ

ദിലീപ് ദൃശ്യങ്ങള്‍ അവകാശപ്പെടുന്നത് ഇരയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ദിലീപിന് ദൃശ്യങ്ങള്‍ കൈമാറുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതായി സംശയിക്കുന്നതായും ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു ദിലീപ് കോടതിയിൽ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button