കൊല്ലം: വീണ്ടും കൊടിനാട്ടി പ്രതിഷേധവുമായി സി.പി.എം നേതാക്കള്‍. കൊല്ലം ആയുര്‍ സ്വദേശി പാര്ത്ഥന് ഉണ്ണിത്താന് ആരംഭിച്ച വര്‍ക്ക്ഷോപ്പിനു മുന്നിലാണ് സി.പി.എം നേതാക്കള്‍ കൊടിനാട്ടിയത്. കടയുടെ ഉള്‍ഭാഗം മണ്ണിട്ട് നിരപ്പാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സിപിഐഎം നേതാക്കള്‍ മുന്നുമാസം മുമ്പ് ഇവിടെ കൊടിനാട്ടിയത്. വര്‍ക്ഷോപ്പ് പൂട്ടിയതോടെ ഇവിടം മദ്യപാന സംഘങ്ങള്‍ കൈയ്യടക്കുകയും ചെയ്തു. നോക്കുകൂലി ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് നേതാക്കള്‍ തന്റെ പ്രസ്ഥാനം തകര്‍ത്തതെന്നാണ് പാര്ത്ഥന് പറയുന്നത്.
Also Read : വര്‍ക്ക്ഷോപ്പ് നിര്‍മിച്ച സ്ഥലത്ത് സി.പിഐ. കൊടിനാട്ടി, പ്രവാസി ജീവനൊടുക്കി
വര്‍ക്ക്ഷോപ്പിനു വേണ്ടിയുള്ള സാധനങ്ങള്‍ ഇറക്കിയപ്പോള്‍ 3000 രൂപയാണ് അവര്‍ നോക്കുകൂലിക്കായി ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കൈയില്‍ അത്രയും രൂപ ഇല്ലെന്ന് അറിയിച്ചതോടെ അവിടെ വാക്കേറ്റേവും തര്‍ക്കവും ഉണ്ടാവുകയായിരുന്നു. ഇതിനു ശേഷമാണ് സി.പി.എം പ്രവര്‍ത്തകര്‍ വര്‍ക്ഷോപ്പിനു മുന്നില്‍ കൊടി നാട്ടിയത്.
Post Your Comments