മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പതിനാല് പേര്‍ക്ക് പരിക്കേറ്റു. ബൊയിസാര്‍-താരാപൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
The reverberations of the blast were strongly felt in a 8-10 km radius. Latest #video from spot by @Amit_Photowalla
READ HERE: https://t.co/qotTDsMcX0 pic.twitter.com/ALLqjd2sMU— The Indian Express (@IndianExpress) March 9, 2018
സംഭവത്തില്‍ ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഇതുവരെ 14 പേര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇതില്‍ മൂന്നുപേര്‍ ഗുരുതരമായ പരുക്കുകളാണെന്ന് പോലീസ് സൂപ്രണ്ട് മഞ്ജുനാഥ് സിംഗ് പറഞ്ഞു.
Fire in chemical factories at #Tarapur , Palghar . Initial reports states that fire started after a chemical container blast #video by @Amit_Photowalla @IndianExpress @ExpressImages pic.twitter.com/VkyTNMxppB
— Neeraj Priyadarshi (@neerajexpress) March 8, 2018
നോവ ഫീന്‍ സ്പെഷ്യാലിറ്റി ലിമിറ്റഡ് എന്ന് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. കൂടാതെ തീ അയല്‍ കമ്പനികളിലേക്കും വ്യാപിക്കുകയായിരുന്നു. തീ പടര്‍ന്നു പിടിച്ചതാണ് സംഭവത്തിന്റെ ആഴംകൂട്ടിയത്.
ഉഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് തീപടര്‍ന്നു പിടിക്കുകയായിരുന്നു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. അതേസമയം സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
Post Your Comments