തിരുവനന്തപുരം ; മുഖ്യമന്ത്രിക്കെതിരെ അപകീർത്തിപരമായ പോസ്റ്റ് കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്‍. കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ എം പാനൽ ഡ്രൈവർ അറസ്റ്റിൽ. കട്ടയ്ക്കോട് സ്വദേശി അജി(38)യാണ് അറസ്റ്റിലായത്. എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന തലക്കെട്ടിൽ മുഖ്യമന്ത്രിയുടെ ചിത്രം അസഭ്യപരമായ കൂട്ടിച്ചേർക്കലുകളോടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തെന്നു സിഐടിയു സംഘടന നൽകിയ പരാതിയിലാണ് അറസ്റ്റ്. ഐടി ആക്ട് പ്രകാരമാണ് അറസ്റ്റിലായ ഡ്രൈവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ALSO READ ;ഷാര്‍ജയിലെ പ്രധാന പാത വെള്ളിയാഴ്ച അടയ്ക്കും : ഷാര്‍ജ പൊലീസിന്റെ അറിയിപ്പ്
Post Your Comments