തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സ്പീക്കറെയും അംഗങ്ങളെയും അമ്പരപ്പിച്ചുകൊണ്ട് പുലിയുടെ മുരള്‍ച്ച. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പുറഞ്ഞ് തുടങ്ങിയതിന് പിന്നാലെയാണ് പുലിയുടെ ശബ്ദം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രദ്ധയില്‍ പെട്ടത്. പുലിമുരളുന്നത് പോലൊരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഇതിനോട് യോജിച്ചു. ഞാനും കേള്‍ക്കുന്നുണ്ട് സര് എന്നു മുഖ്യമന്ത്രി മറുപടിയും പറഞ്ഞു.
സഭാംഗങ്ങള്‍ ഉടന്‍ തന്നെ നിശബ്ദരായി. വീണ്ടും ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. പിന്നാലെ ശബ്ദം നിലയ്ക്കുകയും മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. ഉറക്കത്തിനിടെ സഭാ അംഗങ്ങള്‍ ആരോ കൂര്‍ക്കം വലിച്ച ശബ്ദമായിരുന്നു പുലിയുടെ മുരള്‍ച്ചയായി കേട്ടത് എന്നാണ് വിവരം.
also read: നിയമസഭയിലെ അക്രമം കേസ് പിൻവലിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് യുവമോർച്ച
Post Your Comments