റിയാദ്: അടുത്ത മാസം റിയാദില്‍ നടക്കുന്ന അറബ് ഉച്ചക്കോടിയില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കില്ലെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഈജിപ്ത് സന്ദര്‍ശനത്തിനിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. ഈജിപ്ത് മാധ്യമങ്ങളാണ് ആദ്യം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തറിനു മേലുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം അവസാനിപ്പിച്ചേക്കുമെന്ന് നേരെത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ നിലപാട് മേഖലയിലെ പ്രതിസന്ധി അവസാനിക്കുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപരോധം അവസാനിപ്പിച്ചാല്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്കു ഖത്തറിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാന്‍ സാധിക്കും. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചു പൂട്ടുക എന്നത് ഉള്‍പ്പെടെ 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
Post Your Comments