Latest NewsNewsGulf

ഖത്തർ പ്രതിസന്ധിയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന യു.എൻ റിപ്പോർട്ടിനെതിരെ നാല് അറബ് രാജ്യങ്ങൾ രംഗത്ത്

ദുബായ്•യു.എൻ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ ഖത്തർ പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് നാല് അറബ് രാജ്യങ്ങൾ. യു.എ.ഇ, സൗദി , ബഹറിൻ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങളാണ് റിപ്പോർട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 2017 നവംബറിൽ ഖത്തർ സന്ദർശിച്ച ശേഷമായിരുന്നു കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നാണ് അറബ് രാജ്യങ്ങളുടെ വാദം.

ഭീകരവാദം പിന്തുണക്കുന്ന ഖത്തറിന്റെ നയത്തിനെതിരെയാണ് മറ്റു രാജ്യങ്ങൾ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായാണ് പലകാര്യങ്ങളിലും ഖത്തറിന് അറബ് രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഭീകരസംഘടനകളേയും വ്യക്തികളേയും ഖത്തർ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. സ്വന്തം രാജ്യങ്ങളെ ഇതിൽ നിന്നും രക്ഷിക്കാൻ വേണ്ടിയായിരുന്നു മറ്റ് അറബ് രാജ്യങ്ങൾ ഖത്തറിന് നിരോധനമേർപ്പെടുത്തിയത്. തങ്ങൾ എതിർക്കുന്നത് ഖത്തറിന്റെ ഭീകരവാദത്തെ പിന്തുണക്കുന്ന നയത്തെയാണെന്നും ഖത്തറിലെ നല്ലവരായ തങ്ങളുടെ സഹോദരങ്ങളോട് തങ്ങൾക്ക് യാതൊരു വിയോജിപ്പും അമർശവുമില്ലായെന്നും അറബ് രാജ്യങ്ങൾ അറിയിച്ചു.

പ്രശ്നം പരിഹരിക്കുന്നതിന് പകരം ഖത്തർ ആഗോളതലത്തിൽ പ്രശ്നത്തെ വളച്ചൊടിക്കുകയും.മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ തങ്ങളെ മോശക്കാരാക്കാനാണ് ശ്രമിക്കുന്നതെന്നും യു.എ.ഇ, സൗദി ,ബഹറിൻ, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങളും കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button