Latest NewsIndiaNews

സ്‌കൂട്ടറില്‍ നിന്നും പോലീസുകാരന്‍ ചവിട്ടി വീഴ്ത്തി; ഗര്‍ഭിണിക്ക് ദാരുണാന്ത്യം

 

ചെന്നൈ: ഹെൽമെറ്റ് വയ്ക്കാത്തതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരെ ചവിട്ടി വീഴ്ത്തി, യാത്രക്കാരിയായ ഗർഭിണി മരിച്ചു. ട്രിച്ചി തഞ്ചാവൂർ ദേശീയപാതയിലായിരുന്നു സംഭവം. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി ഉറപ്പ് നല്‍കി. മരിച്ച യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. ഭർത്താവിനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്നു ഉഷ. ഭർത്താവ് രാജ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പോലീസ് കൈകാണിച്ചിട്ടും രാജ വണ്ടി നിർത്താതെ പോകുകയായിരുന്നു. തുടർന്ന് പോലീസ് രാജയെ മറ്റൊരു വണ്ടിയിൽ പിന്തുടരുകയും കാമരാജ് എന്ന പോലീസ് ഉദ്യോഗസ്ഥൻ രാജയുടെ വണ്ടി ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയിൽ ഉഷയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയില്ലേക്ക് പോകവെ ഉഷ മരണപ്പെടുകയായിരുന്നു.

also read:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : മികച്ച നടിയെയും നടനെയും പ്രഖ്യാപിച്ചു

തുടർന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി-തഞ്ചാവൂർ പാത ഉപരോധിച്ചു. ഉപരോധം പിന്നീട് അക്രമങ്ങളിലേക്ക് വഴിമാറി. പൊലീസിനും വാഹനങ്ങള്‍ക്കും നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. സംഘർഷത്തില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കാമരാജിനെ അറസ്റ്റ് ചെയ്യാമെന്ന് എസ്.പി ഉറപ്പ് നൽകിയ ശേഷമാണ് ജനങ്ങൾ ശാന്തരായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button