രാജപുരം: ഗള്‍ഫുകാരന്റെ ഭാര്യയുമായി പതിവായി കാറില്‍ കറങ്ങുന്നുവെന്ന ആരോപണത്തിന് വിധേയനായ പോലീസുകാരനെ കാസര്‍കോട് എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ അപകീര്‍ത്തികരമായി നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട നാട്ടുകാരനെതിരെയും കേസെടുത്തു.
രാജപുരം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനെയും ഗള്‍ഫുകാരന്റെ ഭാര്യയെയും കാറില്‍ കറങ്ങുന്നതിനിടെ ഏഴാംമൈല്‍ തട്ടുമ്മലില്‍ വെച്ചാണ് നാട്ടുകാര്‍ പിടികൂടിയത്. യുവതി ഭര്‍ത്താവിന്റെ ഗള്‍ഫിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിന് തലേ ദിവസമാണ് നാട്ടുകാര്‍ ഇരുവരെയും പിടികൂടിയത്. ഈ യുവതിയുമായി പോലീസുകാരന്‍ സ്ഥിരമായി കറങ്ങാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍ മണല്‍വേട്ടക്കും ചീട്ടുകളി ഉള്‍പ്പെടെയുള്ള ചൂതാട്ടങ്ങളും പിടികൂടുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പോലീസുകാരനെ വൈരാഗ്യബുദ്ധിയോടെ പിടികൂടുകയായിരുന്നുവെന്നാണ് പോലീസുകാര്‍ പറയുന്നത്. കാഞ്ഞങ്ങാട്ടേക്കുള്ള യാത്രക്കിടയില്‍ യുവതിക്ക് ലിഫ്റ്റ് കൊടുക്കുകയായിരുന്നുവെന്നാണ് പോലീസുകാരുടെ ഭാഷ്യം. തന്നെയും പോലുകാരനെയും ചേര്‍ത്ത് നവമാധ്യമങ്ങളില്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് യുവതി സൈബര്‍ സെല്ലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോസ്റ്റിട്ട ആള്‍ക്കെതിരെ കേസെടുത്തത്.
Post Your Comments