
ലണ്ടന്‍: ഓണ്‍ലൈന്‍ മീഡിയകളിലൂടെ ലൈംഗിക അധിക്ഷേപം നേരിടുന്നത് പെണ്കുട്ടികളെക്കാള് അധികം ആണ്‍കുട്ടികള്‍ക്കെന്ന് പഠന റിപ്പോര്‍ട്ട്. ഒരു പെണ്‍കുട്ടി അധിക്ഷേപിക്കപ്പെടുമ്പോള്‍ ആനുപാതികമായി മൂന്ന് ആണ്‍കുട്ടികള്‍ അധിക്ഷേപത്തിന് ഇരയാകുന്നു എന്നാണ് പഠനം. ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചാണ് അധികമായും ഇത്തരം അധിക്ഷേപങ്ങള്‍ നടക്കുന്നത്.
ഇന്റര്‍പോള്‍ ശേഖരിച്ച ഫോട്ടോകളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 2009 മുതലുള്ള കണക്കനുസരിച്ച് 12,000 കുട്ടികളാണ് ലൈംഗിക അധിക്ഷേപത്തിന് ഇരയായിരിക്കുന്നത്. ഇതില്‍ അറുപത് ശതമാനവും കൗമാരപ്രായത്തിലേക്ക് കടക്കുന്നവര്‍ക്ക് എതിരെയുള്ളതാണ്. ഇതില്‍ കൂടുതലും ആണ്‍കുട്ടികള്‍ക്കെതിരെയാണ്.
also read: ഒടുവില്‍ എഫ്.എഫ്.സിയും കണ്ടം വഴി ഓടി: ഗ്രൂപ്പ് പൂട്ടി
ലണ്ടനില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ കാര്യമായ അന്വേഷണം വേണമെന്നാണ് പഠന റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്റര്‍പോള്‍ പറയുന്നത്. ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പോലും ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments