പൂനെ: ഒല ഡ്രൈവറില്‍ നിന്നും ഇന്ത്യന്‍ സേനയിലെ പോരാളിയിലേക്ക്, ഓരോരുത്തരും പാഠമാക്കണം ഈ യുവാവിനെ. പൂനെക്കാരനായ ഓം പൈതാനെയാണ് സ്വയം പ്രയത്‌നത്തിലൂടെ തന്റെ സ്വപ്‌നത്തില്‍ എത്തിപിടിച്ചത്. സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ഉദാഹരണവും പ്രചോദനവുമാണ് ഓം.
വരുന്ന 10-ാം തീയതി ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്നും അദ്ദേഹം തന്റെ ട്രെയിനിംഗ് പൂര്‍ത്തിയിക്കി പുറത്തെത്തും. ഇന്ത്യന്‍ സേനയില്‍ അംഗമാവുക എന്നതായിരുനന്നു മകന്റെ സ്വപ്‌നമെന്ന് ടാക്‌സി ഡ്രൈവര്‍ കൂടിയായ ഓമിന്റെ പിതാവ് പറഞ്ഞു. ഓമിന്റെ നേട്ടത്തില്‍ തങ്ങള്‍ക്ക് അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
also read: പാകിസ്ഥാന് അധികം വൈകാതെ തന്നെ തിരിച്ചടി നൽകും : കരസേനാ മേധാവി
പഠനവും ഡ്രൈവിംഗ് ജോലിയും ഒന്നിച്ചാണ് ഓം മുന്നോട്ട് കൊണ്ടുപോയിരുന്നത്. കാരണം തുടര്‍ പഠനത്തിനുള്ള സാമ്പത്തികം തങ്ങള്‍ക്കില്ലെന്ന് ഓമിനറിയാമായിരുന്നു. അച്ഛന്‍ അറിയാതെയാണ് അദ്ദേഹം ടാക്‌സി ഓടിക്കാന്‍ പോയിരുന്നതെന്നും ഓമിന്റെ സഹോദരന്‍ പറഞ്ഞു. മഹാരാഷ്ട്ര പൂനെയിലെ ടൊണ്ടല്‍ ഗ്രാമമത്തിലാണ് ഇവരുടെ വീട്.
തന്റെ കുടുംബത്തിന്റെ അവസ്ഥവെച്ച് പട്ടാളത്തില്‍ ചേരുക എന്നത് വലിയ ബുദ്ധിമുട്ടാണെന്ന് ഓമിന് അറിയാമായിരുന്നു. എന്നാല്‍ ഒരിക്കല്‍ ടാക്‌സിയില്‍ കയറിയ യാത്രക്കാരനായ റിട്ടയര്‍ കേണല്‍ ബക്തിയാണ് ഓമിന് പുന്തുണയായത്. അദ്ദേഹത്തിന്റെ വാക്കുകളാണ് തന്നെ ഉത്തേജിപ്പിച്ചതെന്ന് ഓം പറയുന്നു.
ബക്തിയാണ് ഇന്ത്യന്‍ സേനയിലെ അവസരങ്ങളെ കുറിച്ചും, എങ്ങനെ ജോയിന്‍ ചെയ്യാമെന്നും ഓമിന് പറഞ്ഞ് കൊടുത്തത്. പിന്നീട് സേനയുടെ തിരഞ്ഞെടുപ്പ് വിഭാഗദത്തിലെ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് കേണല്‍ ഗണേഷ് ബാബുവിനെ ഓമിന് പരിചയപ്പെടുത്തി കൊടുത്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ 2016ല്‍ ഓം സേനയില്‍ അംഗമാകാനുള്ള പരീക്ഷ എഴുതുകയായിരുന്നു. തുടര്‍ന്ന് ബാക്കി ടെസ്റ്റുകളും പാസായി ട്രെയിനിംഗിലായിരുന്നു ഓം. പത്താം തീയതി പരിശീലനം പൂര്‍ത്തിയാക്കി ഓം സേനയുടെ ഭാഗമാകും.
Post Your Comments