Latest NewsNewsIndia

പാകിസ്ഥാന് അധികം വൈകാതെ തന്നെ തിരിച്ചടി നൽകും : കരസേനാ മേധാവി

ന്യൂഡൽഹി: സൻജുവാനിലെ ഇന്ത്യൻ സൈനിക ക്യാമ്പ് ആക്രമിച്ചതിന് പാകിസ്ഥാന് അധികം വൈകാതെ തന്നെ തിരിച്ചടി നൽകുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. നിയന്ത്രണ രേഖയിലേക്ക് എന്നാണോ ഭീകരരെ അയക്കുന്ന പരിപാടിയ്‌ക്ക് പാകിസ്ഥാൻ വിരാമമിടുന്നത് അന്ന് മാത്രമേ മേഖലയിലെ വെടി നിറുത്തലിനും താൻ ഉത്തരവിടുകയുള്ളുവെന്ന് കരസേനാ മേധാവി വ്യക്തമാക്കി. 2017ൽ 860 തവണയാണ് അതിർത്തി കടന്നുള്ള വെടിനിറുത്തൽ ലംഘന നടന്നത്.

2016 ൽ ഇത് 271 തവണ മാത്രമായിരുന്നു. പാകിസ്ഥാൻ കരുതുന്നത് യുദ്ധത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണ്. എന്നാൽ തിരിച്ചടിക്കാൻ സർജിക്കൽ സ്ട്രൈക്കടക്കം ഇന്ത്യയ്‌ക്ക് പല വഴികളുമുണ്ടെന്ന് ബിപിൻ റാവത്ത് പറഞ്ഞു. കാശ്മീർ താഴ്‌വരയിൽ വിഘടനവാദികൾക്കെതിരെ സൈന്യം സ്വീകരിക്കുന്ന നിലപാടിനെയും കരസേനാ മാധാവി ന്യായീകരിച്ചു. താഴ്‌വരയിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയല്ല സൈന്യത്തിന്റെ ജോലിയെന്നും എന്നാൽ കല്ലുകളുമായി ആക്രമിക്കാൻ വന്നാൽ സൈനികർ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button