അമരാവതി: ആന്ധ്രയില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും രാജിവെക്കണമെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി. രാജിവെച്ച് കേന്ദ്രസര്‍ക്കാറിന് മേല്‍ സമര്‍ദ്ദം ചെലുത്തണമെന്നും ജഗന് മോഹന്‍ ആവശ്യപ്പെട്ടു. കൂടാതെ എല്ലാ എം.പിമാരും രാജികത്ത് സമര്‍പ്പിക്കണമെന്നും മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണം എന്നും ജഗൻ ആവശ്യപ്പെട്ടു. പാര്‍ലമെന്റിലെ പരമാവധി പാര്‍ട്ടികളുടെ പിന്തുണ ഇതിന് ഉറപ്പാക്കണമെന്നും ജഗന് മോഹന്‍ പറഞ്ഞു.
പ്രത്യേക പദവി നല്‍കാമെന്ന് അറിയിച്ചാണ് ആന്ധ്രയെ വിഭജിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിമാരെ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ടി.ഡി.പി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്. പ്രത്യേക പാക്കേജ് നല്‍കാമെന്ന അരുണ്‍ ജെയ്റ്റ്ലിയുടെ നിര്‍ദേശം അംഗീകരിക്കാതെയായിരുന്നു ടി.ഡി.പിയുടെ നടപടി.
Post Your Comments