Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life StyleFood & CookeryHealth & Fitness

സാലഡ് എന്തിന് കഴിക്കണം ,എപ്പോൾ കഴിക്കണം;കൂടുതൽ വിവരങ്ങൾ അറിയാം !

വിദേശികളുടെ ഭക്ഷണമെന്ന് മുദ്രകുത്തിയ സാലഡ് ഇന്ന് മലയാളികൾ ഉൾപ്പെടെ പലരുടെയും തീൻമേശയിലെ പ്രധാന വിഭമാണ്.സത്യത്തിൽ എന്താണ് സാലഡ് എന്തിനാണ് ഇവ ആഹാരത്തോടൊപ്പം കഴിക്കുന്നത് ഈ കാര്യങ്ങളൊന്നും സാലഡ് രുചിയോടെ കഴിക്കുന്ന പലർക്കുമറിയില്ല.

സംസ്കരിക്കാത്ത ആഹാരപദാർഥങ്ങളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്സ്ച്ചർ എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. ഔഷധങ്ങളുടെ ഒരു കൂട്ട് എന്നുപോലും സാലഡിനെ വിശേഷിപ്പിക്കാം. കടുത്ത ചൂടിലേക്കു നാടു നീങ്ങുമ്പോൾ ആശ്വാസത്തിന്റെ പച്ചത്തുരുത്തുകളായി സാലഡും മാറണം.

Read also:ഉപ്പ് മരണകാരിയോ? ഉപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

വാക്കു വന്ന വഴി സാലഡ് എന്ന വാക്ക് സലാഡെ (Salade) എന്ന ഫ്രഞ്ച് പദത്തിൽനിന്നു ജന്മമെടുത്തതാണ്. സലാട്ട (Salata) എന്ന ലാറ്റിൻ വാക്കിൽനിന്നാണു സലാഡെയുടെ വരവ്. ഉപ്പ് എന്നർഥം വരുന്ന സാൽ (Sal) എന്ന വാക്കുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. 14–ാം നൂറ്റാണ്ടിലാണു സാലഡ് എന്ന വാക്ക് ആദ്യമായി ഇംഗ്ലിഷിൽ ഉപയോഗിച്ചു തുടങ്ങിയത്. ചരിത്രം പ്രാചീന ഗ്രീക്ക്– റോമൻ ജനത സാലഡ് ഭക്ഷിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. പിന്നീട് ഇത് യൂറോപ്പാകെ വ്യാപിച്ചു. പഴയ ഇംഗ്ലിഷ് പുസ്തകങ്ങളിലും സാലഡിന്റെ ഉപയോഗം സൂചിപ്പിച്ചിട്ടുണ്ട്. സാലഡ് തയാറാക്കുന്ന എണ്ണകളെക്കുറിച്ചും പലയിടത്തും പരാമർശമുണ്ട്. ഇപ്പോൾ മുന്തിയ ഹോട്ടലുകളിൽ സാലഡ് ബാർ എന്നതും യാഥാർഥ്യമായി തുടങ്ങി.

എപ്പോൾ കഴിക്കണം സാലഡ് എപ്പോൾ വേണമെങ്കിലും കഴിക്കാം. എന്നാൽ നിത്യവും രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് കഴിക്കുന്നതാകും ഉത്തമം. സാലഡിലെ വിഭവങ്ങൾ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേർക്കുന്നതാണു നല്ലത്. ഒരേ തരം വസ്തുക്കൾ കഴിക്കുന്നതിലെ വിരസത ഒഴിവാക്കാൻ ഇതു സഹായിക്കും. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നതു തടയാൻ ഏറെ സഹായകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button