യുഎഇ: വാഹനത്തില്‍ എടിഎമ്മിലേക്ക് കൊണ്ടു പോകവെ അഞ്ച് മില്യണ്‍ ദിര്‍ഹം സുരക്ഷ ഉദ്യോഗസ്ഥന്‍ തട്ടിച്ച് സ്ഥലംവിട്ടു. ദുബായിലാണ് സംഭവം. പണത്തിന് ഒപ്പം സുരക്ഷയ്ക്ക് പോയ ഉദ്യോഗസ്ഥനാണ് പണം മോഷ്ടിച്ചത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്.
ഡിയറയിലുള്ള മാളില്‍ വാഹനം നിര്‍ത്തിയപ്പോള്‍ മറ്റ് സുരക്ഷ ഉദ്യോഗസ്ഥരെ കെനിയന്‍ ഉദ്യോഗസ്ഥന്‍ ഇടിച്ചിടുകയും പണവുമായി കടന്നുകളയുപകയുമായിരുന്നു. രാത്രി 10.30നാണ് സംഭവം ഉണ്ടാകുന്നത്. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇത്തരം സംഭവങ്ങള്‍ ദുബായില്‍ അങ്ങനെ ഉണ്ടാകാറില്ലെന്ന് പോലീസ് പറഞ്ഞു.
Post Your Comments