ദുബായ്•ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇറച്ചി ഉത്പന്നങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികളുമായി യു.എ.ഇ കാലാവസ്ഥാ വ്യതിയാന-പാരിസ്ഥിതിക മന്ത്രലയാളം.
രണ്ട് ഉത്പാദകരുടെ ഇറച്ചി ഉത്പന്നങ്ങളില്‍ കൊലയാളി ബാക്ടീരിയയായ ലിസ്റ്റെറിയയുടെ സാന്നിധ്യം അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ടൈഗര്‍ എന്റര്‍പ്രൈസസ്, ആര്.സി.എല്‍ ഫുഡ്സ് എന്നിവരുടെ ഉത്പന്നങ്ങളിലാണ് ലിസ്റ്റെറിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇവരുടെ ഭക്ഷ്യ സാമ്പികളുടെ പരിശോധനയില്‍ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളുമായും ഇവയ്ക്ക് ബന്ധമുണ്ടെന്നും കണ്ടെത്തി.
You may also like: കഴിക്കുന്നവര്‍ മരിക്കുന്നു: യു.എ.ഇ ഈ പഴം നിരോധിച്ചു
ഈ രണ്ട് കമ്പനികളുടെയും ഭക്ഷ്യ ഇറക്കുമതി അടിയന്തിരമായി നിര്‍ത്താനും, രാജ്യത്തേക്കുള്ള ഇവരുടെ ചരക്കിന്റെ പ്രവേശനം തടയാനും കടകളില്‍ നിന്നും ഇവരുടെ ഉത്പന്നങ്ങള്‍ നീക്കം ചെയ്യാനും അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റിയ്ക്കും ദുബായ്, ഷാർജ, അജ്മാൻ, ഉമ്മു അൽ ഖ്വൈൻ, റാസ് അൽ ഖൈമ, ഫുജൈറ തുടങ്ങിയ മുനിസിപ്പാലിറ്റി അധികൃതര്‍ക്കും നല്കിയ സര്‍ക്കുലറില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രാദേശിക അധികൃതര്‍, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മാംസവും മാംസ ഉത്പന്നങ്ങളും പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും യു.എ.ഇ വിപണിയില്‍ ഭക്ഷ്യയോഗ്യമായ മാംസം മാത്രമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
നേരത്തെ, ഓസ്ട്രേലിയയില്‍ ലിസ്റ്റെറിയ ബാക്ടീരിയാല്‍ മലിനപ്പെട്ട ശമാം പഴം കഴിച്ച മൂന്നുപേര്‍ മരിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments