Latest NewsNewsGulf

സഹപ്രവര്‍ത്തകയെ ബലമായി ചുംബിച്ച സൂപ്പര്‍വൈസര്‍ക്കെതിരെ നടപടി

ദുബായ് : സഹപ്രവര്‍ത്തകയെ ബലമായി ചുംബിച്ച സൂപ്പര്‍വൈസര്‍ക്കെതിരെ കേസ് എടുത്തു. 33 വയസുകാരനായ ഫിലിപ്പിനോ യുവാവിനെതിരെയാണ് ഒന്നിച്ച് ജോലി ചെയ്തിരുന്ന യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ഡിസംബര്‍ 31ന് രാത്രിയിലാണ് സംഭവം. അല്‍ റാഷിദ് മെട്രോസ്‌റ്റേഷനില്‍ ചെന്ന് ക്ലൈന്റിനെ കണ്ട് മടങ്ങും വഴിയാണ് സംഭവം നടന്നത്. അവിടെ നിന്ന് പോരുന്ന വഴി തന്നോട് കണ്ണുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയും തനിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് തരാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ഹെയര്‍ ക്ലിപ്പുകളാണ് തനിക്ക് ഗിഫ്റ്റായി തന്നത്. താന്‍ അതിന് നന്ദി പറയുകയും ചെയ്തു.

കണ്ണ് തുറന്നു കൊണ്ടു തന്നെ ഞാന്‍ മറ്റൊരു സര്‍പ്രൈസ് ഗിഫ്റ്റ് തരികയാണെന്നു പറഞ്ഞ് തന്നെ ബലമായി ചുംബിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവാവില്‍ നിന്നും അപ്രതീക്ഷിതമായി ഉണ്ടായ പെരുമാറ്റത്തെ തുടര്‍ന്ന് യുവതി അയാളെ ഷോള്‍ഡറില്‍ പിടിച്ച് ആഞ്ഞുതള്ളി. പെട്ടെന്നുണ്ടായ തന്റെ പ്രവര്‍ത്തിയില്‍ യുവാവ് യുവതിയോട് ക്ഷമാപണം നടത്തിയെങ്കിലും യുവതി അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫിലിപ്പിനോ യുവാവിനെതിരെ കോടതി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button