KeralaLatest NewsNews

ഷുഹൈബ് കേസ്: മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് കള്ളം

ഷുഹൈബ് വധക്കേസില്‍ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് കള്ളമാണെന്ന് തെളിവ്. കേസിൽ ആവശ്യപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ ഏത് തരം അന്വേഷണം നടത്താനും തയാറാണെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞതിന് സമാധാനയോഗത്തിന്റെ മിനുട്സാണ് തെളിവായിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ഫലപ്രദമായ അന്വേഷണം നടത്താമെന്ന് മാത്രമാണ് എ.കെ. ബാലന്‍ പറഞ്ഞതെന്നാണ്. സമാധാനയോഗത്തിന്‍റെ മിനുട്സ് ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ടിരുന്നു.

read also: ഷുഹൈബ് വധക്കേസ് : സിബിഐ കേസ് അന്വേഷണത്തെ കുറിച്ച് പി.ജയരാജന്‍

മാത്രമല്ല കഴിഞ്ഞമാസം ഇരുപത്തിയൊന്നാം തീയതി കണ്ണൂർ കലക്ടറേറ്റിൽ നടന്ന സമാധാനയോഗത്തിന് ശേഷം മന്ത്രി എ.കെ.ബാലൻ മാധ്യമങ്ങളോട് പറഞ്ഞത് ഏത് അന്വേഷണവും നടത്തുമെന്നും ആവശ്യപ്പെടുകയാണെങ്കിൽ സിബിഐ അന്വേഷണം നടത്താനും തയ്യാറാണെന്നുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button