രാജസ്ഥാന്: കമിതാക്കള്‍ക്ക് ആഘോഷിക്കാനുള്ള ദിനമായിട്ടാണ് ഇതുവരെ ഫെബ്രുവരി 14നെ കണ്ടിട്ടുള്ളത്. എന്നാല്‍ ഫെബ്രുവരി 14 രാജസ്ഥാന് സ്കൂള്‍ കലണ്ടറില്‍ പ്രണയദിനമല്ല ഇനിമുതല്‍ മാതാപിതാക്കളെ ആദരിക്കുന്നതിനുള്ള ദിനമാണ്. ഫെബ്രുവരി 14ന് മാതൃ പിതൃ പൂജന്‍ സമ്മന്‍ സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനി ആവശ്യപ്പെട്ടു.
also read: പ്രണയദിനത്തിനു ഇങ്ങനെയും ഉണ്ട് ചരിത്രം
‘മറ്റുള്ളവരെ സ്നേഹിക്കുന്നതിനു മുമ്പ് കുട്ടികള്‍ ആദ്യം തങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കണം, കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള സ്നേഹം വളര്‍ത്തുകയെന്ന ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്’ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 14 മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ദിവസമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട ആദ്യ സര്‍ക്കാരല്ല രാജസ്ഥാന്. ഇന്ത്യന്‍ സംസ്കാരം ശക്തപ്പെടുത്താന്‍ എന്ന് ആവശ്യം ഉന്നയിച്ച് ഛത്തീസ്ഗഡ് സ്കൂളുകളും സമാന അഭിപ്രായമുയര്‍ത്തിയിരുന്നു.
Post Your Comments