സെന്റ് വാലന്റൈന്‍സ് എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ് പ്രണയ ദിനത്തിന്റെ ഒരു ചരിത്രം. വാലന്റൈനിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നും തന്നെയില്ല. എ.ഡി 270ല്‍ റോമില്‍ ജീവിച്ചിരുന്ന ആളായിരുന്നു വാലന്റൈന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അക്കാലത്തെ സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുതെന്ന കടുത്ത നിര്‍ദ്ദേശമുണ്ടായിരുന്നു. രാജ്യരക്ഷയ്ക്കും മറ്റുരാജ്യങ്ങള്‍ വേട്ടയാടിസ്വന്തമാക്കുന്നതിനുമായി ക്ലാഡിയസ് ചക്രവര്‍ത്തി വിവാഹം തന്നെ നിരോധിച്ചു.
എന്നാല്‍ ചക്രവര്‍ത്തി ക്ലാഡിയസ് രണ്ടാമന്റെ നിര്‍ദ്ദേശത്തെ മറികടന്ന് സെന്റ് വാലന്റൈന്‍ നിരവധി ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടേയും വിവാഹസ്വപ്‌നങ്ങളെ പൂര്‍ത്തീകരിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ ക്ലാഡിയസ് കോപാകുലനായി വാലന്റൈനെ തുറുങ്കിലടച്ചു. എന്നാല്‍ അവിടംകൊണ്ടൊന്നും കമിതാക്കള്‍ക്കായുള്ള തന്റെ നിസ്വാര്‍ത്ഥസേവനം അവസാനിപ്പിച്ചില്ല.
ജയില്‍ വാര്‍ഡന്റെ അന്ധയായ മകളുമായി പ്രണയത്തിലാവുകയായിരുന്നു. വാലന്റൈന്റെ നിസ്സീമമായ പ്രണയത്തിന്റെ അല്‍ഭുതശക്തിമൂലം പെണ്‍കുട്ടിക്ക് കാഴ്ച്ച തിരിച്ചുകിട്ടി. എന്നാല്‍ ഇതിന് വാലന്റൈന് ലഭിച്ച ശിക്ഷ കടുത്തതായിരുന്നു. തലവെട്ടാന്‍ ക്ലാഡിയസ് കല്‍പ്പനയിട്ടു. മരണത്തിലേക്ക് അടുക്കുന്നതിന് മുമ്പായി വാലന്റൈന്‍്‌സ് ഒരു ചെറിയ കുറിപ്പില്‍ ഇത്രമാത്രമെഴുതി. ഫ്രം യുവര്‍ വാലന്റൈന്‍
Post Your Comments