സൂററ്റ്• വിശ്വഹിന്ദു പരിഷത്ത് മേധാവി പ്രവീണ്‍ തൊഗാഡിയ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സൂററ്റില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ കാംരേജിൽവച്ച് വാഹനത്തിനു പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിന്ന് തൊഗാഡിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവത്തില്‍ ട്രാക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ട്രക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി സൂറത്ത് റൂറൽ എസ്പി എം.കെ. നായിക് അറിയിച്ചു.
അതേസമയം, അപകടത്തില്‍ സംശയം പ്രകടിപ്പിച്ച് തൊഗാഡിയ രംഗത്തെത്തി. എസ്.യു.വി ബുള്ളറ്റ് പ്രൂഫ് ആയിരുന്നില്ലെങ്കിൽ താൻ കൊല്ലപ്പെട്ടേനെയെന്ന് തൊഗാഡിയ പറഞ്ഞു.സെഡ് പ്ലസ് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പലപ്പോഴും വീഴ്ച വരുത്തുന്നു. സെഡ് പ്ലസ് സുരക്ഷയുടെ അടിസ്ഥാനത്തിൽ തന്റെ വാഹനത്തിനു പൈലറ്റ് പോകാൻ മറ്റൊരു വാഹനവും ആംബുലൻസും അരികിൽ മറ്റൊരു വാഹനവും നൽകിയിരുന്നു. ഇതാദ്യമായിട്ടാണ് പൊലീസ് വാഹനങ്ങളുടെ അകമ്പടിയില്ലാതെ താൻ പോകുന്നത്. ഗാന്ധിനഗർ പൊലീസിന്റെ നിർദേശമനുസരിച്ച് തനിക്ക് എസ്കോർട്ട് അനുവദിച്ചിരുന്നില്ലെന്നും ഇത് മനപൂര്‍വമാണെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.
തന്റെ വാഹനത്തെ ഇടിച്ചതിനുശേഷം ട്രക്ക് ഡിവൈഡറിലും ഇടിച്ചിട്ടും ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയില്ല. ഡ്രൈവറുടെ നപടിയില്‍ സംശയമുണ്ടെന്നും തൊഗാഡിയ പറഞ്ഞു.
Post Your Comments