Kerala

ഷു​ഹൈ​ബ് വ​ധ​ക്കേസ് ; ശ​രി​യാ​യ ദി​ശ​യി​ലാ​യി​രുന്നു പോ​ലീ​സ് അ​ന്വേ​ഷ​ണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട കോടതി ഉത്തരവ്. പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “ശു​ഹൈ​ബ് വ​ധ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​യി​രു​ന്നു. യഥാർഥ പ്രതികൾ അറസ്റ്റിലായതോടെയാണ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത്. പോ​ലീ​സി​ന് ബാ​ഹ്യ​ശ​ക്തി​ക​ൾ​ക്ക് വ​ഴ​ങ്ങേ​ണ്ട സ്ഥി​തി​യി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട ഹൈ​ക്കോ​ട​തി​ക്ക് അ​വ​രു​ടേ​താ​യ ന്യാ​യ​ങ്ങ​ളു​ണ്ടാ​കാ​മെ​ന്നും അ​തെ​പ്പ​റ്റി ത​നി​ക്ക​റി​യി​ല്ലെ​ന്നും” മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പറഞ്ഞു.

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട കോടതി നടപടി സ​ർ​ക്കാ​രി​നേ​റ്റ ക​ന​ത്ത പ​രാ​ജ​യ​മാ​ണെന്നും കേ​സി​ൽ ബാ​ഹ്യ​ശ​ക്തി​ക​ൾ ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്രതിപക്ഷം സഭയിൽ ആരോപിച്ചതിനെ തുടർന്നാണ് ഇ​തി​നു മ​റു​പ​ടിയായി മു​ഖ്യ​മ​ന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ ;ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഷുഹൈബിന്റെ കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button