Latest NewsNewsGulf

ദുബായിലെ സ്‌കൂള്‍ ബസ് ഡ്രൈവറായ മലയാളിക്ക് ആര്‍.ടി.എ.യുടെ അംഗീകാരം

ദുബായ്: ദുബായിലെ സ്‌കൂള്‍ ബസ് ഡ്രൈവറായ മലയാളിക്ക് ആര്‍.ടി.എ.യുടെ അംഗീകാരം. ഒരിക്കല്‍ പോലും ട്രാഫിക് പിഴ ലഭിക്കാത്ത മലയാളി ഡ്രൈവര്‍ അനില്‍ കുമാറിനാണ് ആര്‍.ടി.എ.യുടെ അംഗീകാരം ലഭിച്ചത്. സര്‍ട്ടിഫിക്കറ്റും ആയിരം ദിര്‍ഹവുമാണ് അനിലിനുള്ള സമ്മാനം. കഴിഞ്ഞ ആറ്് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അനിലിന്റെ ഭാഗത്തുനിന്ന് നിയമലംഘനങ്ങള്‍ ഉണ്ടായിട്ടില്ല.

Also Read : അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ദുബായിലെ സര്‍ക്കാര്‍ ഫീസുകള്‍ ഉയര്‍ത്തില്ല

ഒരു ഗതാഗത നിയമലംഘനം നടത്തിയതുമായി ബന്ധപ്പെട്ട വിവരം അറിയിക്കാന്‍ എത്തിയതാണെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ അനിലിനോട് സംസാരിച്ച് തുടങ്ങുന്നത്. കാര്യമെന്താണെന്ന് മനസ്സിലാവുന്നതിന് മുന്‍പ് കൂടുതല്‍ ഉദ്യോഗസ്ഥര്‍ ചുറ്റും കൂടി. സ്‌കൂള്‍ പരിസരമായതിനാല്‍ സ്‌കൂള്‍ ജീവനക്കാരും പരിഭ്രമത്തോടെ അടുത്തുകൂടി. പിന്നീടാണ് നിറഞ്ഞചിരിയോടെ സംഘം കാര്യം അവതരിപ്പിച്ചത്. ഒരു ഗതാഗത നിയമലംഘനത്തിന്റെ കാര്യം പറയാന്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ എത്തിയത് തന്നെ പരിഭ്രമിപ്പിച്ചതായും കാര്യമറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷമായതായും അനില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button