Latest NewsKeralaNews

വിദ്യാര്‍ത്ഥികളുടെ ബാഗില്‍ മദ്യക്കുപ്പി, സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

കണ്ണൂര്‍: പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ കാണാനായി കോഴിക്കോട് നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്നും മദ്യ കുപ്പികള്‍ കണ്ടെത്തി. എന്നാല്‍ കുട്ടികള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന അധ്യാപകര്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മദ്യ കുപ്പികളാണത്രെ കുട്ടികളുടെ ബാഗില്‍ നിന്നും എക്‌സൈസ് പിടികൂടിയത്. ശനിയാഴ്ച രാവിലെയാണ് കണ്ണൂരുള്ള വിസ്മയപാര്‍ക്ക് കാണാന്‍ സ്‌കൂളില്‍നിന്ന് സംഘം തിരിച്ചത്.

തിരികെവരുമ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണംവാങ്ങാന്‍ മാഹിയില്‍ വണ്ടി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് അഴിയൂര്‍ ചെക് പോസ്റ്റില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കവെ കുട്ടികളുടെ ബാഗില്‍ ഒളിപ്പിച്ച മദ്യക്കുപ്പി കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ക്ക് മാതൃക കാണിച്ചുകൊടുക്കേണ്ട നിങ്ങളാണോ ഇത് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായും കുട്ടികള്‍ പറഞ്ഞു. വീട്ടിലെത്തിയ കുട്ടികള്‍ വിവരം രക്ഷിതാക്കളെ ധരിപ്പിച്ചതിനെത്തുടര്‍ന്ന് അവര്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തി സമരം തുടങ്ങി. പിന്തുണയുമായി യുഡിഎഫും രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എഇഒ. സ്ഥലത്തെത്തി അന്വേഷണം നടത്തി.

also read: വ്യാജ മദ്യവുമായി സിപിഎം പ്രവർത്തകൻ അറസ്റ്റിൽ : പിടിച്ചെടുത്തത് 65 ലിറ്റര്‍ വ്യാജ മദ്യം

തുടര്‍ന്ന്, യാത്രാസംഘത്തിലുണ്ടായിരുന്ന അധ്യാപകരായ വി.പി. കരുണന്‍, ജി.എസ്. ഹരിപ്രസാദ്, ഓഫീസ് അറ്റന്‍ഡന്റ് പി.ടി. നിധിന്‍ എന്നിവരോട് മൂന്നുദിവസത്തെ നിര്‍ബന്ധിത അവധിയെടുക്കാന്‍ എ.ഇ.ഒ. നിര്‍ദേശിച്ചു. 56 വിദ്യാര്‍ഥികളും എട്ട് അധ്യാപകരും ഒരു അനധ്യാപകനും പി.ടി.എ. പ്രസിഡന്റുമാണ് പഠനയാത്രാസംഘത്തോടൊപ്പം ഉണ്ടായിരുന്നതെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button