തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ടു കാളിയെ കുളിപ്പിക്കുന്ന ആചാരം നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിനാകെ അപമാനവും അപകടകരവുമാണ് തികച്ചും പ്രാകൃതമായ ആചാരങ്ങൾ തുടരാനുള്ള ഈ ശ്രമം. ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടിസിൽ സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണു ഉള്ളത്.
read also: 12 വയസ്സു മുതല്‍ മനുഷ്യരക്തം കുടിക്കുന്ന സുന്ദരി
അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടക്കുന്നത് നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തിലാണ്. തിരുവനന്തപുരം റൂറല്‍ എസ്പിക്ക് ഇതിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന്‍ നടപടി സ്വീകരിക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments