കണ്ണൂര്‍: ആര്‍ക്കും തോല്‍പ്പിക്കാകില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണൂര്‍ ടൗണ്‍ ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥി ഹിതേഷ്. ഇരുന്നെഴുതാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളപ്പോഴും കിടന്നെഴുതാന്‍ തയാറായി പരീക്ഷ എഴുതാന്‍ ഹിതേഷ് ഇന്നെത്തും. സെറിബ്രല്‍ പാള്‍സി രോഗബാധിതന്‍. ഇരിക്കാനോ നടക്കാനോ കഴിയില്ല. വീല്‍ചെയറിലും കിടക്കയിലുമായി വീട്ടിനുള്ളിലെ ഇട്ടാവട്ടമാണ് അവന്റെ ലോകം. എങ്കിലും പഠിക്കണം, പരീക്ഷയെഴുതണം എന്ന ആഗ്രഹത്തെ അവന്‍ എവിടെയും തളച്ചിടില്ല.
Also Read : എസ്.എസ്.എല്‍.സി വിജയാഹ്ലാദം: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കരുത്
വീട്ടുകാരും അധ്യാപകരും സകല പിന്തുണയുമായി കൂട്ടുനിന്നപ്പോള്‍ പരീക്ഷ ഹാളില്‍ അവന് മാത്രമായി കട്ടിലും കിടക്കയും തയാറായി. ചാലാട് സ്വദേശിനിയും കണ്ണൂര്‍ കലക്ടറേറ്റ് ജീവനക്കാരിയുമായ സി.കെ. ബീനയുടെ രണ്ടാമത്തെ മകനാണ് 20കാരനായ ഹിതേഷ്. ചാലാട് ഗവ. യു.പി സ്‌കൂളില്‍ നിന്ന് ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയാണ് ടൗണ്‍ എച്ച്.എസില്‍ എത്തിയത്. ടൗണ്‍ എച്ച്.എസിലെ ഒമ്ബതാം ക്ലാസുകാരനാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ സഹായിക്കുന്നത്.
സാന്ത്വന ചികിത്സാ കേന്ദ്രമായ കണ്ണൂര്‍ തണല്‍ വീട് ആണ് ബെഡും വീല്‍ചെയറും നല്‍കിയത്. ഇത്തരം കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പ്രചോദനം എന്ന നിലക്കാണ് ഹിതേഷിനെ പരീക്ഷയെഴുതിക്കാന്‍ മുന്‍കൈയെടുത്തതെന്ന് ടൗണ്‍ എച്ച്.എസ് അധ്യാപിക ആഷ്‌ലി പറഞ്ഞു. സ്‌കൂളും പരീക്ഷയുമൊക്കെ കാണാനും അനുഭവിക്കാനും മകന് അവസരമുണ്ടായതില്‍ സന്തോഷിക്കുന്നതായി ഹിതേഷിന്റെ മാതാവ് ബീനയും പറഞ്ഞു.
Post Your Comments