ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ നടത്തുന്ന പത്ത്, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഈ വര്‍ഷം 28 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. പത്താം തരത്തില്‍ 16,38,428ഉം പ്ലസ് ടുവിന് 11,86,306ഉം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. പത്താം തരം പരീക്ഷയെഴുതാന്‍ രാജ്യത്തിനകത്ത് 4453ഉം പുറത്ത് 78ഉം പ്ലസ്ടു വിന് ഇന്ത്യയില്‍ 4138ഉം പുറത്ത് 71ഉം കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Also Read : സ്‌കൂളുകളിലെ പരീക്ഷകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍
പത്താം തരത്തില്‍ 4510ഉം പ്ലസ് ടുവിന് 2846ഉം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഈ വര്‍ഷം മുതല്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ ലാപ്‌ടോപ് ഉപയോഗിച്ച് പരീക്ഷയെഴുതാനും സി.ബി.എസ്.ഇ അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കില്ല. ലാപ്‌ടോപ് പരീക്ഷ കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ പരിശോധനക്ക് വിധേയമാക്കും.
പരീക്ഷ ബോര്‍ഡ് സംസ്ഥാന ഭരണാധികാരികളെയും പൊലീസിനെയും ഉപയോഗപ്പെടുത്തി രാജ്യത്തുടനീളം പ്രശ്‌നങ്ങളില്ലാതെ പരീക്ഷ നടത്താനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രമേഹമുള്ള പരീക്ഷാര്‍ഥികള്‍ക്ക് ആഹാരപദാര്‍ഥങ്ങള്‍ പരീക്ഷ കേന്ദ്രത്തിനകത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കും.
Post Your Comments