Latest NewsNewsIndiaInternational

ബംഗളൂരുവില്‍ താമസമാക്കിയ മലയാളിക്ക് ദുബായ് നറുക്കെടുപ്പില്‍ കോടികള്‍

ദുബായ്‌: മലയാളികളെ ദുബായ്‌ ഭാഗ്യദേവത പലപ്പോഴും കടാക്ഷിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നാട്ടിലുള്ള മലയാളിക്കാണ് ഭാഗ്യം തുണച്ചിരിക്കുന്നത്. പ്രബിന്‍ തോമസിന് കോടികളാണ് ദുബായ്‌ ഡ്യൂട്ടി ഫ്രീ മിലേനിയം മില്യണയര്‍ ഓണ്‍ലൈന്‍ പ്രൊമോഷന്റെ വിജയ്ത്തിലൂടെ ലഭിച്ചിരിക്കുന്നത്. ഇന്ത്യവിട്ട് മറ്റെങ്ങും പോകാന്‍ താത്പര്യമില്ലാത്ത പ്രബിന്‍ ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വാങ്ങിയത്.

ടിക്കറ്റ് ആദ്യമായി ഓണ്‍ലൈനില്‍ സ്വന്തമാക്കിയപ്പോളാണ് പ്രബിന് കോടികള്‍ സമ്മാനമായി ലഭിച്ചത്. ആദ്യം തനിക്ക് ഫോണ്‍ വന്നപ്പോള്‍ വിശ്വസിച്ചില്ല, ആരോ പറ്റിക്കാനായി പറയുന്നതാണെന്നാണ് കരുതിയത്.

also read: സ്വദേശി വനിതയെ അമ്പരപ്പിച്ച് ദുബായ് കിരീടാവകാശിയുടെ സന്ദർശനം

 

എന്നാല്‍ പിന്നീട് ടിക്കറ്റിലെ നമ്പറുകള്‍ ക്രോസ് ചെക്ക് ചെയ്തപ്പോഴാണ് വിജയിച്ചിരിക്കുന്നത് തന്റെ നമ്പര്‍ ആണെന്ന് മനസിലായത്. ഞെട്ടിക്കുന്ന ഒന്നായിരുന്നു ഇതെന്നും അദ്ദഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നും സ്ഥിരം ലോട്ടെറി ടിക്കറ്റ് എടുക്കുന്ന പ്രബിന് ഇതുവരെ ഒരു സമ്മാനവും ലഭിച്ചിട്ടില്ല. സമ്മാനതുക തന്റെ ഐടി ബിസിനസ്സില്‍ ഇന്‍വെസ്റ്റ് ചെയ്യാനാണ് അദ്ദേഹത്തിന്റെ പദ്ധതി. തനിക്ക് പാസ്‌പോര്‍ട്ടുണ്ട് എന്നാല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് പ്രബിന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button