Latest NewsKeralaNews

പിണറായിയുടെ ”കൊടി ഉപദേശം” കേട്ട് കണ്ണൂര്‍ കല്യാശേരിയിലെ ഡോ. നീതക്ക് പറയാനുള്ളത്

കണ്ണൂർ:  കൊടിതോന്നിയിടത്തു കുത്താനുള്ളതല്ലെന്ന പിണറായിയുടെ പരാമര്‍ശം സി.പി.ഐയ്ക്കും എ.ഐ വൈ .എഫിനും മാത്രമല്ല, സി.പി.എം പ്രവര്‍ത്തകര്‍ക്കും അത്ര രസിക്കാന്‍ വഴിയില്ല. പിണറായിയുടെ ”കൊടി ഉപദേശം” കേട്ടാല്‍ കണ്ണൂര്‍ കല്യാശേരിയിലെ ഡോ. നീത കരഞ്ഞുപോവും. പാര്‍ട്ടിഗ്രാമമായ കല്യാശേരിയില്‍ അമ്മ ഭാനുവിദ്യാധരന്‍ യു.ഡി.എഫ്. സ്ഥനാര്‍ഥിയായി മത്സരിച്ചതുകൊണ്ടുമാത്രമാണ് ഡോ. നീതയ്ക്ക് ഒരു ക്ലിനിക്ക് നടത്താന്‍ പോലുമാവാത്തതരത്തില്‍ സി.പി.എം. ഊരുവിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. ഒന്നും രണ്ടും തവണയല്ല, 14 തവണയാണ് ക്ലിനിക്കിന്റെ ബോര്‍ഡ് പാര്‍ട്ടിക്കാര്‍ നശിപ്പിച്ചത്.

ചത്തപട്ടിയെ ക്ലിനിക്കിനു മുന്നില്‍ കെട്ടിത്തൂക്കുക, വരുന്ന രോഗികളെ ഭീഷണിപ്പെടുത്തി ആട്ടിയോടിക്കുക ഇതൊക്കെയാണ് ഈ ആയുര്‍വേദ ഡോക്ടറോട് പാര്‍ട്ടിക്കാര്‍ ചെയ്യുന്നത്. അതും മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ വീടിനു തൊട്ടടുത്ത്. സഹികെട്ട് നീത ക്ലിനിക്ക് വീടിനു സമീപത്തേക്ക് മാറ്റി പുതിയ ഒരു ബോര്‍ഡും സ്ഥാപിച്ചു. ആഴ്ചകളായി അതവിടെയുണ്ട്. പക്ഷേ എത്രനാളുണ്ടാകുമെന്ന് ഉറപ്പില്ല- നീത പറയുന്നു.ഇത് എന്റെ ജീവിത ദുരന്തത്തിന്റെ നേര്‍സാക്ഷ്യമാണ്. ഈ ജീവിത ദുരന്തം വരുത്തി വെച്ചത് മറ്റാരുമല്ല. താങ്കളടക്കമുള്ളവര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെയാണ്.

കമ്യൂണിസത്തിന്റെ പേരില്‍ പറയുന്ന ജനകീയത വെറും കാപട്യമാണെന്ന് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞവളാണ് ഞാന്‍. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ എന്റെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു എന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. അന്നുമുതല്‍ സി.പി.എമ്മിന്റെ വേട്ടയാടലിന് ഞാന്‍ വിധേയയായി. ഒരു ആയൂര്‍വേദ ഡോക്ടറുടെ ഉപജീവനം മുടക്കുന്നതാണോ തൊഴിലാളി പക്ഷ സര്‍ക്കാരിന്റെ നേട്ടം?.” മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ നീത ചോദിക്കുന്നു. നീത മാത്രമല്ല ഇതൊക്കെ കേട്ട് ടി.കെ. ശ്രീധരന്‍ എന്ന തോറ്റുപോയ വ്യവസായി പരലോകത്തിരുന്ന് അതിലും ഉറക്കെ ചിരിക്കുന്നുണ്ടാവും.

കണ്ണൂരിലെ അറിയപ്പെടുന്ന ധനികനായിരുന്ന തുണിമില്ലുടമ ടി.കെ. ശ്രീധരന്‍ അവസാനകാലം ചെലവിട്ടതും മരിച്ചതും വൃദ്ധസദനത്തില്‍ ആരുടെയൊക്കെയോ കാരുണ്യത്തിനു കീഴിലാണ്. ടി.കെ. ശ്രീധരന്റെ പേരില്‍ ഇന്നുള്ളത് നഗരത്തിലെ ടി.കെ. എന്ന ഒരു ബസ് സ്റ്റോപ്പ് മാത്രം. അദ്ദേഹത്തിന്റെ ഫാക്ടറിനിന്ന സ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്നത് സി.പി.എമ്മിന്റെ നായനാര്‍ സ്മാരക അക്കാഡമി. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന തിരുവേപ്പതി മില്‍ സമരം ചെയ്ത് പൂട്ടിച്ച്‌ ആസ്തി സ്വന്തമാക്കുകയാണു പാര്‍ട്ടി ചെയ്തത്. ആനൂകൂല്യം ലഭിക്കാതെ ചില തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു.

പകച്ചുപോയ ജീവിതവുമായി ചിലര്‍ ബാക്കി.കൊല്ലം നിലമേല്‍ മുരുക്കുമണില്‍ വര്‍ക്ക്ഷോപ്പിന് മുന്നിലെ മണ്ണില്‍ സി.പി.എം. പ്രവര്‍ത്തകര്‍ കൊടികുത്തിട്ട് രണ്ടുമാസമായി. വര്‍ഷങ്ങളായി ഇവിടെ വര്‍ക്ക്ഷോപ്പ് നടത്തിവരുകയാണ് പാര്‍ഥിപന്‍. വര്‍ക്ഷോപ്പിന് മുമ്ബിലെ തറ നിരത്താന്‍ മണ്ണിറക്കിയതാണു നിലവിലെ പ്രശ്നം. തറ നിരപ്പാക്കാന്‍ മണ്ണിറക്കിയത് തണ്ണീര്‍ത്തട നിയമത്തിന് എതിരാണെന്നും പറഞ്ഞാണു നിലമേലില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രവര്‍ത്തകര്‍ രണ്ടുമാസമായി ഇവിടെ കൊടികുത്തിയത്. പാര്‍ഥിപന്‍ പോലീസിലും പാര്‍ട്ടി പ്രാദേശിക നേത്യത്വത്തിനും പരാതി നല്‍കിയെങ്കിലും ഒരു നപടിയുമുണ്ടായില്ല. എന്നാല്‍ തങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് വ്യവസായം തുടങ്ങാനുള്ള പ്രധാനമന്ത്രിയുടെ സ്റ്റാന്‍ഡ്‌അപ്പ് ഇന്ത്യ പദ്ധതിപ്രകാരമാണ് ജൂലി വന്‍തുക മുടക്കി സംരംഭത്തിനു തുനിഞ്ഞത്.

ഒരേക്കര്‍ വരുന്ന സ്ഥലത്ത് നാലു കെട്ടിടങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പണിപൂര്‍ത്തിയായി ഒരു വര്‍ഷമായെങ്കിലും നിരന്തരമുള്ള ഭീഷണികള്‍ കാരണം ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.ഇതിനിടെ തൊട്ടടുത്ത് സ്ഥലമുള്ള വ്യക്തി ജൂലിയുടെ സ്ഥലം െകെയേറി. ജൂലി ഈങ്ങാപ്പുഴ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ഫെബ്രുവരി 12ന് താലൂക്ക് സര്‍വേയര്‍ വന്ന് സ്ഥലം അളന്ന് അതിര്‍ത്തിതിരിച്ചു കുറ്റിയടിച്ചു.

എന്നാല്‍ പിറ്റേ ദിവസം സി.പി.എം. നേതാക്കള്‍ വന്ന് ഈ കുറ്റി വലിച്ചെറിഞ്ഞു സി.പി.എമ്മിന്റെ കൊടി നാട്ടുകയായിരുന്നുവെന്ന് ജൂലിയുടെ ഭര്‍ത്താവ് ടോണി പറയുന്നു. താലൂക്ക് സര്‍വേയര്‍ കുറ്റിയടിച്ച സ്ഥലത്ത് ടോണി അതിരുകെട്ടിയെങ്കിലും ഇതു ബ്രാഞ്ച് സെക്രട്ടറി നീക്കം ചെയ്തെന്നും ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയെന്നും ടോണി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button