
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ റേപ് റോകോ പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ എഴുതിയ കത്തുകള്‍ പ്രധാനമന്ത്രിക്ക് കൈമാറാന്‍ എത്തിയപ്പോഴാണ് അദ്ധ്യക്ഷക്ക് ദുരനുഭവം ഉണ്ടായത്. ഇവര്‍ക്കൊപ്പം വനിതാ കമ്മിഷന്‍ അംഗങ്ങളും ഉണ്ടായിരുന്നു.
പ്രധാനമന്ത്രിക്ക് കൈമാറാന്‍ 5.55 ലക്ഷം കത്തുകളാണ് മാലിവാളും സംഘവും കൊണ്ടുപോയത്. ഇക്കാര്യം പൊലീസിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നു. എന്നിട്ടും എന്തിനാണ് പൊലീസ് ഇത്തരത്തില്‍ ഇടപെട്ടതെന്ന് അറിയില്ലെന്ന് എ.എ.പി മീഡിയ കോഡിനേറ്റര്‍ വന്ദന സിംഗ് പറഞ്ഞു.
Post Your Comments