ArticleLatest NewsParayathe VayyaWriters' Corner

220093 രൂപവരെ വിലയുള്ള പൊതുമുതൽ നശിപ്പിച്ചാൽ കുറ്റമല്ല!!!

നിയമസഭയിലെ കൈയാങ്കളി കേസ്​ പിൻവലിക്കാൻ തുരുമാനിച്ചത്​ പൊതുതാത്​പര്യം മുൻനിർത്തിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയുടെ അനുമതിയോ​െട കേസ്​ പിൻവലിക്കുന്നതിൽ തെറ്റില്ലെന്നും വി.ഡി സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടിയായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതോടെ ഒരു കാര്യത്തില്‍ തീരുമാനമായി. പൊതുമുതല്‍ നശിപ്പിച്ചാല്‍ അത് വലിയ കുറ്റം ആകില്ല. എന്നാല്‍ അത് 220093 രൂപവരെ വില വരെ വരാന്‍ പാടുള്ളൂ എന്ന് മാത്രം.

ഹര്‍ത്താല്‍ നടത്തുമ്പോള്‍, സമരം നടക്കുമ്പോള്‍ എല്ലാം രാഷ്ട്രീയ കക്ഷി ഭേദമന്യേ അണികള്‍ക്ക് നല്‍കുന്ന ഒരു ഉപദേശമാണ് പൊതുമുതലില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കരുതെന്നു. പലപ്പോഴും സമരക്കാര്‍ ബസ്‌, പോലീസ് ജീപ്പ് അടക്കമുള്ള ഗവണ്‍മെന്റ് വാഹനങ്ങള്‍ നശിപ്പിക്കുന്നത് നമ്മള്‍ കാണാറുണ്ട്. അടുത്ത ദിവസത്തെ പത്രത്തില്‍ കത്തി ചാമ്പലായ വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി തങ്ങളുടെ പാര്‍ട്ടിയുടെ ഹുങ്ക് കാണിക്കുന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയായിരുന്നു പൊതുമുതല്‍ നശിപ്പിക്കുന്നതിനും ഹര്‍ത്താലിനുമെതിരെ എടുക്കുന്ന കേസുകള്‍. എന്നാല്‍ ഇനി 220093 രൂപവരെ വിലയുള്ള പൊതുമുതൽ നശിപ്പിച്ചാൽ കുറ്റമല്ല!!!

ബഹുമാനപ്പെട്ട നമ്മുടെ ചില എംഎൽഎമാർ 2015ലെ സംസ്ഥാന ബജറ്റവതരണവേളയിൽ നിയമസഭാ സ്പീക്കറുടെ വേദിയിൽ കയറി കണ്ടതെല്ലാം മറിച്ചിട്ടും തല്ലിയുടച്ചും താണ്ഡവമാടിയപ്പോൾ ഉണ്ടായ നഷ്ടം 220093 രൂപയുടേതാണ്. ആ നഷ്ടം വലിയ നഷ്ടമേ അല്ലെന്ന കാഴ്ചപ്പാടിലാണ് നമ്മുടെ പിണറായി സര്‍ക്കാര്‍. നശിച്ചുപോയത് വെറും 220093 രൂപയുടെ പൊതുമുതൽ എന്ന ന്യായത്തില്‍ ഈ നഷ്ടം വരുത്തിയവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.

അതുകൊണ്ട് പ്രിയപ്പെട്ടവരേ, ആർക്കു വേണമെങ്കിലും 220093 രൂപയുടെ പൊതുമുതൽ എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം. നമ്മളെ ആരും ഒരു ചുക്കും ചെയ്യില്ല. പക്ഷെ ഒന്ന് ശ്രദ്ധിക്കണം വേണമെങ്കില്‍ മുതല്‍ മൂല്യം അല്പം കുറയ്കാം. എന്നാല്‍ ഒരു പൈസ കൂടരുത്. എങ്കില്‍ കേസ് ആകും അതുകൊണ്ട് എല്ലാവരും മനസ്സില്‍ ഉറപ്പിച്ചോളൂ പൊതു മുതലിന്റെ തറ വില 220093 രൂപയാണ്. ഈ മാന്ത്രിക സംഖ്യയ്ക്ക് അപ്പുറം പോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

പവിത്ര പല്ലവി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button