Latest NewsIndiaNewsInternational

ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ഇന്ത്യയിലെത്താമെന്ന് ദാവൂദ് ഇബ്രാഹിം

 

ന്യൂഡല്‍ഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഇന്ത്യയിൽ എത്തണമെങ്കിൽ ചില വ്യവസ്ഥകൾ പാലിക്കണമെന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കാഷ്വാനി. പിടിച്ചുപറി കേസില്‍ പിടിയിലായ ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്കറുടെ കേസ് പരിഗണിക്കുന്ന താനെയിലെ കോടതിയുടെ പുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ എത്തിയാൽ ദാവൂദിനെ
അതീവ സുരക്ഷയുള്ള ആര്‍തര്‍ റോഡ് ജയിലില്‍ മാത്രമേ പാർപ്പിക്കാൻ പാടുള്ളു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ മുന്‍ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ രാം ജത്മലാനിയുടെ സഹായത്തോടെ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ദാവൂദ് തിരിച്ചെത്തുന്നതിനോട് ഇന്ത്യന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

also read:‘ജനാധിപത്യ വിരുദ്ധമായ’ കൊടികുത്തല്‍ സമരത്തിന്റെ രാഷ്ടീയം

1993ലെ മുംബയ് സ്ഫോടനത്തോടെ ഇയാള്‍ രാജ്യം വിട്ട ദാവൂദിനെ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടിട്ടു. ഇപ്പോൾ ദാവൂദ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ അവിടെ കഴിഞ്ഞു വരികയാണ്. കേസിലെ വിചാരണയ്ക്കായി ദാവൂദിനെ വിട്ടുതരണമെന്ന് ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ദാവൂദ് രാജ്യത്ത് ഇല്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. അടുത്തിടെ ഒരു ദേശീയ മാദ്ധ്യമത്തിന്റെ പ്രതിനിധി ദാവൂദുമായി നടത്തിയ സംഭാഷണം പുറത്തുവിട്ടിരുന്നു. യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് 2013ല്‍ ദാവൂദിന് ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button