കൊല്ലം: പുനലൂര്‍ ഇളമ്പലില്‍ പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് ഇന്ന് കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന മാര്‍ച്ച് സിപിഐ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്യും. സുഗതന്‍റെ മരണവുമായി ബന്ധപ്പെട്ട് കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് അടക്കം മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പില്‍, ഉടമ സുഗതന്‍ ജീവനൊടുക്കിയതില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാന്‍ തെളിവില്ലെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിലപാട്. സംഭവത്തില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments