പയ്യന്നൂര്‍: വീണ്ടും തെരുവ് നായകളുടെ ആക്രമണം. കണ്ണൂര്‍ അന്നൂരിലും തായിനേരിയിലുമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. മുന്‍ യൂത്ത് വെല്‍ഫയര്‍ ഓഫിസര്‍ വി.എം.ദാമോദരന്‍ ഉള്‍പ്പെടെ 20 പേരെയാണു നായ ആക്രമിച്ചത്. കടിയേറ്റവരില്‍ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ കാഞ്ഞങ്ങാട്, കണ്ണൂര്‍ ജില്ലാ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരാണ്.
Also Read : വീണ്ടും തെരുവുനായകളുടെ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ കടിച്ചുകീറി
Post Your Comments