![uidia-will-explain-about-adhar-security](/wp-content/uploads/2018/01/COMMON-IMAGE-FOR-BREAKING-THUMBNAIL-5.png)
തിരുവനന്തപുരം: അഭയ കേസിൽ നിന്ന് ഫാദർ ജോസ് പുതൃക്കയിലിനെ ഒഴിവാക്കി. കേസിലെ പ്രതികളായ സിസ്റ്റർ സെഫിയേയും ഫാദർ കോട്ടൂരിന്റെയും വിടുതൽ ഹർജി കോടതി തള്ളി. തിരുവനന്തപുരം സിബിഐ പ്രതേക കോടതിയാണ് വിധി പറഞ്ഞത്.
also read:ഷുഹൈബ് വധം; സിബിഐ അന്വേഷണം ആവശ്യമില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി
2008ലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. റിമാന്റ് കാലാവധി കഴിഞ്ഞ ശേഷം ഇവര്‍ക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ജോസ് പുതൃക്കയിലിനെതിരെ വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജാമ്യം ലഭിച്ച പ്രതികള്‍ക്കെതിരെ സിബിഐ കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നേരത്തെ ചുമത്തിയിരുന്നു. ഇതിന് ശേഷമാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ മൂന്നു പേരും കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് വിടുതല്‍ ഹര്‍ജി നല്‍കുകയായിരുന്നു.
Post Your Comments