Latest NewsNewsIndia

പെരിയാർ പ്രതിമ തകർത്ത സി പി ഐക്കാരനും ബിജെപിക്കാരനും അറസ്റ്റിൽ

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമയ്ക്കു നേരെ ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ പെരിയോര്‍ പ്രതിമയാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിമയുടെ മൂക്കും കണ്ണടയും അക്രമികള്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ അറസ്റ്റിലായി.

ഒരാള്‍ ബിജെപിക്കാരനും മറ്റെയാള്‍ സിപിഐക്കാരനുമാണ്. രണ്ടുപേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടിൽ സംഘർഷം ഉണ്ടായിരുന്നു. ഡി എം കെ ഇതിന്റെ പേരിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ബിജെപി ഓഫീസിനു നേരെ ബോംബാക്രമണവും നടന്നിരുന്നു.

shortlink

Post Your Comments


Back to top button