കൊച്ചി ; എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ വീഴ്ച സമ്മതിച്ച് സീറോ മലബാര്‍ സഭ. അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായതെന്നത് ഭാഗികമായി ശരി. കിട്ടിയ പണം അക്കൗണ്ടില്‍ വരവുവയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തി. സ്ഥലം വാങ്ങിയവരും ഇടനിലക്കാരുമാണ് വീഴ്ച്ച വരുത്തി യത്. അതേസമയം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ നിലപാടിൽ ഉറച്ച് നിന്നു. നിയമങ്ങള്‍ പാലിച്ച് സ്വത്ത് വില്‍ക്കാന്‍ അധികാരമുണ്ട്. സഭാ നിയമങ്ങള്‍ പാലിച്ചാണ് സ്വത്ത് വിറ്റത്. വിധി ന്യായത്തിന്‍റെ പൂര്‍ണ്ണരൂപം കിട്ടിയശേഷം തുര്‍നടപടി. ഹര്‍ജിക്കാരന്‍റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി അവസാനതീര്‍പ്പ് പറഞ്ഞിട്ടില്ലെന്നും സ്വന്തം നിഗമനത്തിലെത്താന്‍ പൊലീസിന് സ്വാതന്ത്രമുണ്ടെന്നും കര്‍ദിനാള്‍ വിശദീകരിച്ചു. അതേസമയം അടിയന്തിര സിനഡിൽ കർദ്ദിനാളിന് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് യോഗം അവസാനിച്ചത്.
അതിരൂപതയിലെ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് തന്നെ അടിയന്തര സിനഡ് യോഗം ചേർന്നത്. ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ വൈദികനായ ജോഷി പുതുവ, മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് ജസ്റ്റീസ് ബി.കെമാല്‍ പാഷയുടെ ബെഞ്ച് അന്വേഷണം പ്രഖ്യാപിച്ച് കൊണ്ട് ഉത്തരവിട്ടത്.
ALSO READ ;മാർ ആലഞ്ചേരി രാജി വെച്ചേക്കും : അടിയന്തര സിനഡ് ഇന്ന് വൈകിട്ട്
Post Your Comments