ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനുകളായ പാലസ് ഓഫ് വീല്‍സ്, ഗോള്‍ഡന്‍ ചാരിയറ്റ്, മഹാരാജ എക്‌സ്പ്രസ് എന്നിവയിലെ ടിക്കറ്റ് നിരക്കുകകളില്‍ 50 ശതമാനം വരെ കുറയ്ക്കാനാണ് റെയില്‍വേ അധികൃതരുടെ തീരുമാനം.
Also Read : ഒരു വര്‍ഷം മുമ്പെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു : വിദേശികള്‍ക്ക് സന്തോഷം
പാലസ് ഓഫ് വീല്‍സ്, റോയല്‍ രാജസ്ഥാന്‍ എന്നീ രണ്ട് ആഡംബര സര്‍വീസുകളുടെ വരുമാനം യഥാക്രമം 24 ശതമാനവും 63 ശതമാനവും താഴ്ന്ന സാഹചര്യത്തിലാണ് റെയില്‍വേ ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്. .സംസ്ഥാന ടൂറിസം വകുപ്പുകളും ഐആര്‍സിടിസി പോലുള്ള ഓഹരിയുടമകളുടെയും തീരുമാനത്തിലാണ് നിരക്കിളവ്.
അതേസമയം ദക്ഷിണേന്ത്യയിലെ പ്രധാന ആഡംബര ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റിന്റെ നടത്തിപ്പവകാശം കര്‍ണാടക സര്‍ക്കാര്‍ റെയില്‍വേയോടു ചോദിച്ചിട്ടുണ്ട്. വരുമാനം പങ്കുവയ്ക്കുന്ന രീതിയിലാണ് കര്‍ണാടക മുന്നോട്ടുവന്നിരിക്കുന്നത്.
Post Your Comments