Latest NewsKeralaNews

വേനലില്‍ ചുട്ടുപൊള്ളി കേരളം : രാജ്യത്തെ ഏറ്റവുമുയർന്ന താപനില പട്ടികയിൽ ഈ ജില്ലയും

തൃശൂര്‍: പാലക്കാടിനെയും പുനലൂരിനെയും പോലെ തൃശൂരും കടുത്ത ചൂടിൽ പൊള്ളുന്നു. വേനൽ തുടങ്ങിയതേയുള്ളൂ. പക്ഷേ തൃശൂരിലെ ചൂട് 38.4 ഡിഗ്രി കടന്നു. രാജ്യത്തെ തന്നെ ഏറ്റവുമുയർന്ന ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ നാലാം സ്ഥാനമാണ് സ്കൈമെറ്റ് എന്ന സ്വകാര്യ ഏജൻസിയുടെ പഠനത്തിൽ തൃശൂരിന്. ചൂട് കൂടുന്നത് വരൾച്ചയ്ക്കുള്ള മുന്നറിയിപ്പാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇത്തവണ വേനൽമഴയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തൃശൂരിൽ ചൂട് കൂടുന്നതിനെ സംബന്ധിച്ച് കൂടുതൽ പഠനം നടത്താനുള്ള ആലോചനയിലാണ് കാലാവസ്ഥാ വിഭാഗം. സ്വകാര്യ ഏജന്‍സിയുടെ പഠനം അനുസരിച്ച് , വേനലിന്‍റെ തുടക്കത്തിൽ തന്നെ രാജ്യത്തെ ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ നാലാമതാണ് തൃശൂര്‍. ഓരോ കൊല്ലവും ക്രമാതീതമായി ചൂട് കൂടുന്നു. നിലവിൽ മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശമായതിനാൽ വരും ദിവസങ്ങളിൽ ചൂട് കൂടാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button