ചീമേനി: അധ്യാപകനെ തലക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാലിലാംകണ്ടം ഗവ. യു.പി സ്കൂള്‍ അധ്യാപകനായ ആലന്തട്ടയിലെ സി.രമേശനെ (50)യാണ് മംഗളൂരു ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ തമ്പാന്‍, ജയനീഷ്, അരുണ്‍, അഭിജിത്ത് എന്നിവര്‍ക്കെതിരെ ചീമേനി പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 10 മണിയോടെ മകനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അധ്യാപകന്‍ അക്രമത്തിനിരയായത്.
അതിർത്തി തർക്കം പരിഹരിക്കാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേത മധ്യസ്ഥ ചർച്ചക്ക് ശേഷം പോകുമ്പോഴായിരുന്നു രമേശാണ് തലക്കടിയേറ്റത്. തലക്കടിയേറ്റുവീണ രമേശനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments