ഡര്‍ബന്‍ സംഭവത്തില്‍ തമ്മിലടി രൂക്ഷം. ഡര്‍ബനില്‍ നടന്ന ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സംഭവ ബഹുലമായിരുന്നു. പൊതുവെ സൗമ്യനും ശാന്ത സ്വഭാവത്തിനുടമയെന്നും പേര് കേട്ട ഓസീസ് സീനിയര്‍ താരം ഡേവിഡ് വാര്‍ണര്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും തമ്മില്‍ കൊമ്പു കോര്‍ക്കുന്നതും, റണ്ണൗട്ടില്‍ നിന്ന് രക്ഷ നേടാന്‍ ചാടിവീണ എബി ഡിവില്ലിയേഴ്‌സിന്റെ ദേഹത്തേക്ക് നഥാന്‍ ലിയോണ്‍ പന്തിട്ടതും ക്രിക്കറ്റ് ലോകം ഡര്‍ബനില്‍ കണ്ടു.‘വിജയത്തിലേക്ക് നീങ്ങിയ ഓസീസ് താരങ്ങള്‍ മാന്യതവിട്ട് തീക്കളിയാണ് കളിച്ചത്. ഒന്നാം ടെസ്റ്റില്‍ ഓസീസ് താരങ്ങളുടെ അതിരുവിട്ട വിജയാഹ്ലാദമാണ് മുന്‍ നായകനെ ചൊടിപ്പിച്ചത്. ലിയോണൊക്കെ മുതിര്‍ന്ന താരങ്ങളാണ്.
ഇതോടെ ഓസീസ് താരങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഗ്രെയിം സ്മിത്ത് രംഗത്ത് എത്തി . എനിക്ക് തോന്നുന്നത് അദ്ദേഹം അതില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുമെന്നാണ്. വാര്‍ണറെ ഞങ്ങള്‍ കുറേക്കാലമായി കാണുന്നുണ്ട്. അയാളെ മൈന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അയാള്‍ ഇടയ്‌ക്കൊക്കെ മണ്ടനാണ്. അയാളെ അയാളുടെ വഴിക്ക് വിടുന്നതാണ് നല്ലത്’ സമിത്ത് പറഞ്ഞു. ഉടനെ ഇതിന് മറുപടിയുമായി ഓസ്‌ട്രേലിയന്‍ മുന്‍ സൂപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് രംഗത്തെത്തി.
Gilly- Warner crossed many personal boundaries with the South Africans, so we can’t be surprised when there is eventually a reaction. If players are happy to give it,they have to be prepared to take it,too. On both sides!
But agreed not a good look. #SAvsAUS https://t.co/obTo0GO2H8
— Graeme Smith (@GraemeSmith49) March 5, 2018
‘ഡര്‍ബനില്‍ നടന്നത് തികച്ചും മോശം സംഭവങ്ങളാണ്. വാര്‍ണര്‍ക്കെതിരെ വളരെ മോശമായ എന്തെങ്കിലും പറയാതെ അദ്ദേഹം അങ്ങനെ പെരുമാറില്ല. ഇത് നല്ലതല്ല,’ ഗില്‍ക്രിസ്റ്റ് ട്വിറ്ററില്‍ കുറിച്ചു. ഉടനെ തന്നെ സ്മിത്തിന്റെ മറുപടി ട്വീറ്റും എത്തി. ‘ഗില്‍ക്രിസ്റ്റ്, വാര്‍ണര്‍ ഇവരൊക്കെ പലപ്പോഴും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകടന്ന് പെരുമാറുന്നവരാണ്. ആരെങ്കിലും അതിനെ എതിര്‍ത്താല്‍ അതിശയിക്കാനൊന്നും ഇല്ല. തന്റെ പെരുമാറ്റത്തില്‍ സന്തോഷിക്കുന്നവര്‍ അതിനുളള മറുപടിയും ഏറ്റുവാങ്ങണം. ഇരുവശത്തും അങ്ങനെ തന്നെ! പക്ഷെ സമ്മതിക്കുന്നു, ഇത് നല്ലതല്ല’ സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു. ക്രിക്കറ്റിന്റെ മാന്യതയുടെ അതിരുകള്‍ ലംഘിച്ച് തരംതാഴ്ന്ന രീതിയില്‍ പെരുമാറി ക്രിക്കറ്റ് ലോകത്തിന്റെ പ്രതിഷേധം ഏറ്റു വാങ്ങിയ ഓസ്ട്രേലിയയുടെ നതാന്‍ ലിയോണിനെതിരേ ഐസിസി നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും താരങ്ങല്‍ തമ്മിലുള്ള വാക്‌പോരുകള്‍ അവസാനിക്കുന്നില്ല.
Post Your Comments